സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം
സൂറത്ത്: ഗുജറാത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച കോളേജിലേക്ക് പോയ പെൺകുട്ടികൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകി. തുടർന്ന്, മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇരുവരും ശുചിമുറിയിലേക്ക് പോകുന്നത് കണ്ടെത്തി. തുടർന്ന്, അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന വാതിൽ തകർത്താണ് പൊലിസ് അകത്തുകടന്നത്.
വിദ്യാർഥിനികളുടെ മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് വിഷക്കുപ്പികളും സിറിഞ്ചുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. കൂടാതെ, മരിക്കുന്നതിന് മുൻപ് 'എങ്ങനെ ആത്മഹത്യ ചെയ്യാം' എന്ന് ഇരുവരും എഐ (AI) ചാറ്റ് ബോട്ട് വഴി തിരഞ്ഞതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് ഡിൻഡോലി പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
In a shocking incident in Surat, Gujarat, the bodies of two female college students were discovered inside a washroom at a Swaminarayan temple complex. Preliminary police investigations suggest that the duo committed suicide by injecting themselves with poison. The students had gone missing after leaving for college on Friday, prompting their parents to file a police report. By tracking their mobile phone locations, the police traced them to the temple premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."