HOME
DETAILS

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

  
Web Desk
March 07, 2026 | 4:09 PM

medical negligence in thiruvananthapuram doctor booked after surgical cloth left inside womans stomach during surgery

തിരുവനന്തപുരം: ചികിത്സാപ്പിഴവിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ വയറ്റിൽ തുണി കുടുങ്ങിയ സംഭവത്തിലാണ് നടപടി. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കഴക്കൂട്ടം പൊലിസ് കേസെടുത്തത്.

2025 ഡിസംബർ 3-നായിരുന്നു മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനക്ക് ചികിത്സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി. ഉടന്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു. അതിന് ശേഷം ഡിസംബര്‍ 12 ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയിരുന്നില്ല. ഇത് കഴിഞ്ഞ്  മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിച്ചു. മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്നായി സി.എസ്.ഐ ആശുപത്രിയുടെ പ്രതികരണം. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം ഉണ്ടായിരുന്നത്. 

മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷമാണ് സി.എസ്.ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തതെന്ന് ഷീബ പ്രമോദ് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലിസിനും ഷീബയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

The Kazhakoottam Police have registered a case against a doctor at the CSI Mission Hospital for medical negligence after a surgical cloth was found inside a patient’s abdomen. The victim, Sheeba Pramod, a resident of Menamkulam, had undergone emergency surgery for a ruptured appendix on December 3, 2025.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  3 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  3 days ago
No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  3 days ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  3 days ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  3 days ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  3 days ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  3 days ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  3 days ago