HOME
DETAILS

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

  
March 07, 2026 | 4:39 PM

political row erupted between mamata banarjee and bjp related to president visit in bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാന്താള്‍ സമ്മേളനത്തെ ചൊല്ലി ബിജെപി-തൃണമൂല്‍ പോര്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി അവസാന നിമിഷം മാറ്റിയ നടപടിക്കെതിരെ പ്രധാനന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ലജ്ജാകരമായ നടപടിയാണെന്ന് മോദി പറഞ്ഞു. പിന്നാലെ മോദിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മമതയും രംഗത്തിറങ്ങിയതോടെ വിവാദം കനത്തു.

അന്തരാഷ്ട്ര സന്താള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി ബംഗാളിലെത്തിയത്. എന്നാല്‍ പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയോ, മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയില്ല. കൂടാതെ സമ്മേളനത്തിന്റെ വേദി മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റി നിശ്ചയിക്കുകയും ചെയ്തു. ഈ നടപടിയില്‍ രാഷ്ട്രപതി ശക്തമായ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിശ്ചയിച്ചിരുന്ന വേദിയില്‍ സ്ഥലപരിമിതി ഉണ്ടെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ വേദി മാറ്റിയത്. എന്നാല്‍ അവിടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള സൗകര്യമുണ്ടായിരുന്നെന്നും, സാന്താള്‍ ജനതയ്ക്ക് എത്താന്‍ കഴിയാത്ത ദൂരെയുള്ള ഒരിടത്തേക്ക് പരിപാടി മാറ്റിയത് തന്നെ വേദനിപ്പിച്ചുവെന്നും രാഷ്ട്രപതി തുറന്നടിച്ചു. 

വിഷയം രാഷ്ട്രീയ ആയുധമാക്കിയ ബിജെപി തൃണമൂല്‍ സര്‍ക്കാര്‍ മര്യാദയുടെ സകല അതിരുകളും ഭേദിച്ചെന്ന് കുറ്റപ്പെടുത്തി. ജനാധിപത്യത്തിലും ഗോത്രവര്‍ഗ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഈ സംഭവം നിരാശപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രപതിയുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും, അത് ബഹുമാനിക്കപ്പെടണമെന്നും മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

തൊട്ടുപിന്നാലെ മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബിജെപിയുടെ ഉപദേശപ്രകാരം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത തുറന്നടിച്ചു. മധ്യപ്രദേശിലോ, ഛത്തീസ്ഗഡിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ലെന്നും മമത ചോദിച്ചു. ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി രാഷ്ട്രപതിയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു. 

A political row has erupted between the Bharatiya Janata Party and the All India Trinamool Congress over the Santhal conference in West Bengal. Narendra Modi criticized the last-minute change of venue for the event that Droupadi Murmu was scheduled to attend, calling it shameful. Mamata Banerjee responded strongly, intensifying the controversy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  8 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  8 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  8 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  8 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  8 days ago