HOME
DETAILS

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

  
Web Desk
March 07, 2026 | 5:12 PM

complaint has been filed against a ci for allegedly beating a young man in trivandrum

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ ലാത്തികൊണ്ട് മര്‍ദിച്ച സിഐക്കെതിരെ പരാതി. പൊങ്ങംമൂട് സ്വദേശി കിരണിനാണ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റത്. ശ്രീകാര്യം സി.ഐ തന്നെ മര്‍ദ്ദിച്ചെന്നും, പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് രണ്ടിന് ചെല്ലമംഗലം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന കിരണ്‍ ഗതാഗത തടസം കാരണം വഴിയില്‍പ്പെട്ടു. ഉത്സവത്തിനിടെ ഉണ്ടായ അടിപിടി പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സുഹൃത്തിന്റെ ബൈക്ക് എടുക്കാന്‍ എത്തിയ കിരണും ഇതിനിടയില്‍ പെട്ടു. ലാത്തിയുമായി അടുത്തെത്തിയ സി ഐ കിരണിനോട് മാറാന്‍ പറഞ്ഞു. ബൈക്കെടുക്കാന്‍ വന്നതാണെന്ന് കിരണ്‍ പറഞ്ഞപ്പോള്‍ പ്രകോപിതനായ സിഐ മര്‍ദിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ജങ്ഷന്‍ വരെ കിരണിനെ വലിച്ചുകൊണ്ട് പോയെന്നും പരാതിയുണ്ട്. 

നാട്ടുകാര്‍ ഇടപെട്ടാണ് തന്നെ വിട്ടതെന്നാണ് യുവാവ് പറയുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ സി ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  5 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  5 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  5 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  5 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  5 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  5 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  5 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago