റിക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും
കൊല്ലം: ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ തലവൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന എല്ലാ വസ്തു ഉടമസ്ഥരുടെയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീ സര്‍വെ റിക്കാര്‍ഡുകള്‍ 19 മുതല്‍ തലവൂര്‍ വില്ലേജ് ഓഫിസിന് സമീപമുള്ള ദേവി വിലാസം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തില്‍ (പഴയ കെട്ടിടം) പ്രദര്‍ശിപ്പിക്കും.
വസ്തു ഉടമസ്ഥര്‍ക്ക് റിക്കാര്‍ഡുകള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരിശോധിക്കാം. അപ്പീല്‍ പരാതികള്‍ 30 ദിവസത്തിനകം പുനലൂര്‍ റീസര്‍വെ സൂപ്രണ്ടിന് നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണം. റിക്കാര്‍ഡുകള്‍ പരിശോധിക്കാനെത്തുന്നവര്‍ ഭൂമിയുടെ അവകാശം വ്യക്തമാക്കുന്ന രേഖകളുണ്ടെങ്കില്‍ കൊണ്ടുപോകണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ രേഖകളില്‍ കാണിച്ചിട്ടുള്ള വസ്തു ഉമടസ്ഥരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീര്‍ണം എന്നിവ ഫൈനല്‍ ആയതായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം 13 വകുപ്പനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."