ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ തേരോട്ടം
അഹമ്മദാബാദ്: ടി-20 ലോകകപ്പിൽ പുതിയ ചരിത്രമെഴുതി മലയാളി താരം സഞ്ജു സാംസൺ. ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് സഞ്ജു. ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ അർദ്ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Consistency at the highest level 🫡
— BCCI (@BCCI) March 8, 2026
3️⃣rd consecutive FIFTY for Sanju Samson 🔥#TeamIndia | #MenInBlue | #Final | #INDvNZ | @IamSanjuSamson pic.twitter.com/yU7xBBGWf4
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
സഞ്ജുവിന് പുറമെ അഭിഷേക് ശർമയും ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടി. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. ഇഷാൻ 25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അല്ലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."