HOME
DETAILS

നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭം; ശര്‍മ ഒലി സര്‍ക്കാരന് ഗുരുതര വീഴ്ച്ച പറ്റി; അന്വേഷണ സമിതി റിപ്പോര്‍ട്ട് 

  
Web Desk
March 08, 2026 | 4:19 PM

investigation committee has submitted its report on the gen Z protests in nepal

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്നത്തെ കെപി ശര്‍മ ഒലി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ പ്രക്ഷോഭത്തില്‍ ഇരുപതിന് മുകളില്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിക്കാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഗൗരി ബഹദൂര്‍ കര്‍ക്കി അധ്യക്ഷയായ സമിതിയാണ് അന്വേഷണം നടത്തിയത്. പ്രക്ഷോഭകാരികളുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിന് ഉത്തരവാദികളായവരെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 22 യുവാക്കള്‍ സെപ്റ്റംബര്‍ എട്ടിലെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. ആകെ 76 പേര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 

സമൂഹമാധ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് രാജ്യവ്യാപകമായ പ്രതിഷേധം ആളിക്കത്തിയത്. ശര്‍മ ഒലി സര്‍ക്കാരിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങി. നഗര പ്രദേശങ്ങളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമൊട്ടാകെ പടരുകയായിരുന്നു. അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, രാഷ്ട്രീയക്കാരുടെ ധൂര്‍ത്ത് എന്നിവയ്‌ക്കെതിരെ ജനം തെരുവിലിറങ്ങി. സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചു. അതില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. 

പ്രക്ഷോഭത്തിനൊടുവില്‍ സര്‍ക്കാര്‍ നിലംപൊത്തി. തുടര്‍ന്ന് നടത്തിയ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ റാപ്പര്‍ ബാലേന്ദ്ര ഷായുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഡ് നേടിയത്. നിലവില്‍ മുന്‍ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സുശീല കര്‍ക്കിയുടെ നേതൃത്വത്തിലെ ഇടക്കാല സര്‍ക്കാരാണ് ഭരണത്തിലുള്ളത്. 35 കാരനായ ബാലേന്ദ്ര ഷാ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. 

investigation committee has submitted its report on the Gen Z protests in Nepal. The report contains serious allegations against the then government led by K. P. Sharma Oli.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  2 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  2 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  2 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  2 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  2 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  2 days ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  2 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  2 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  2 days ago