സഞ്ജു ഓൺ ഡ്യൂട്ടി; 12 വർഷത്തെ വിരാട ചരിത്രവും ഇനി പഴങ്കഥ
അഹമ്മദാബാദ്: ടി-20 ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ. ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി മാറിയാണ് സഞ്ജു ഒന്നാമനായത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 2014 ടി-20 ലോകകപ്പിൽ വിരാട് കോഹ്‌ലി നേടിയ 319 റൺസായിരുന്നു ഇതിന് മുമ്പ് ഈ നേട്ടത്തിലുണ്ടായിരുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ഈ ടൂർണമെന്റിൽ മിന്നും പ്രകടനം നടത്തിയ ഇഷാൻ കിഷാനാണ് ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ കോഹ്‌ലിക്ക് പുറകിലുണ്ട്. 317 റൺസാണ് ഇഷാൻ ഈ ലോകകപ്പിൽ നേടിയത്. ഈ പട്ടികയിൽ നാലാമതും അഞ്ചാമതും ഉള്ളത് കോഹ്‌ലി തന്നെയാണ്. 2022ൽ 296 റൺസും 2016ൽ 273 റൺസുമായിരുന്നു കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്.
അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമെ അഭിഷേക് ശർമയും ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടി. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. ഇഷാൻ 25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചെടുത്തത്.
Sanju Samson has created history in the T20 World Cup. Sanju has become the highest run-scorer for an Indian in a single edition of the T20 World Cup. Sanju shone by scoring 89 runs in the match being held at the Narendra Modi Stadium in Ahmedabad. The player's performance included five fours and eight huge sixes. Sanju's bat scored 321 runs in this tournament. The previous record was held by Virat Kohli's 319 runs in the 2014 T20 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."