Producer Joby George has been sentenced to four years in prison in a case involving cheating people by promising jobs in the United Kingdom.
HOME
DETAILS
MAL
യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും
March 08, 2026 | 5:18 PM
കൊച്ചി: യുകെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ്. രണ്ട് കേസുകളിലായി 66.5 ലക്ഷം രൂപ പിഴ നല്‍കാനും കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യൂ, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
2011ലാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് യുകെയില്‍ ജോബ് വിസ ലഭ്യമാക്കാനും, ബിസിനസ് ആരംഭിക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 50 ലക്ഷം രുപയാണ് ജോബി തട്ടിയെടുത്തത്. രണ്ട് തവണകളിലായാണ് പണം കൈമാറിയത്. സമാനമായി യുകെയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ദമ്പതികളുടെ കയ്യില്‍ നിന്ന് പണം ആവശ്യപ്പെട്ടത്.
എന്നാല്‍ പണം കൈവശപ്പെടുത്തിയ ജോബി വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇരുകൂട്ടരും പൊലിസില്‍ പരാതി നല്‍കിയത്. പിഴയായി ഈടാക്കുന്ന 50 ലക്ഷം രൂപ മൂവാറ്റുപുഴ സ്വദേശിക്ക് നല്‍കാനും, 16.52 ലക്ഷം ദമ്പതികള്‍ക്ക് കൈമാറാനുമാണ് വിധി. കേസില്‍ ജോബി ജോര്‍ജിന്റെ ഭാര്യയെ പ്രതിചേര്‍ത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."