കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക്
ഫറോക്ക്: ബൈക്ക് മോഷണക്കേസില്‍ എസിപി ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. വ്യാപാരഭവന്‍ പരിസരത്ത് നിന്ന് ബൈക്ക് മോഷണം നടത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ കേസിലാണ് നടപടി. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
ഫറോക്ക്, കല്ലായി റെയില്‍വേ സ്‌റ്റേഷന്‍, മീഞ്ചന്ത ഭാഗങ്ങളില്‍ നിന്നായി ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് കുട്ടികള്‍ മോഷ്ടിച്ചത്. നഗരത്തില്‍ തുടര്‍ച്ചയായി ബൈക്ക് മോഷണം പോകുന്നതായി പരാതി ഉയര്‍ന്നതോടെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രേംജിത്തിന്റെ നിര്‍ദേശപ്രകാരം ക്രൈംസ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തത്.
പ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ സ്‌കൂള്‍ സെന്റ് ഓഫ് പരിപാടികളില്‍ കുട്ടികള്‍ ബൈക്കുമായി വന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. മോഷ്ടിച്ച ബൈക്കുകള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി, പുതിയ സ്േ്രപ പെയിന്റ് അടിച്ചാണ് പ്രതികള്‍ വിറ്റിരുന്നത്. 4000 രൂപയ്ക്കും, 10,000 രൂപയ്ക്കുമാണ് ഇവര്‍ വണ്ടികള്‍ വിറ്റിരുന്നതെന്ന് പൊലിസ് പറയുന്നു.
two minor students were caught in a bike theft case following an investigation conducted by the acp crime squad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."