മൃഗശാലയില്‍ വീല്‍ചെയറിന്റെ പേരിലും വെട്ടിപ്പ്
അഞ്ചുമിനിട്ടു താമസിച്ചു, മ്യൂസിയം സഹകരണ സംഘത്തിന്റെ ക്വട്ടേഷന്‍ തള്ളി
സ്വകാര്യ ഏജന്‍സിക്ക് വന്‍തുകയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചു
എ.എസ്. അജയ്ദേവ്
തിരുവനന്തപുരം: മൃഗശാല സന്ദര്‍ശിക്കാനെത്തുന്ന വികലാംഗര്‍ക്കു വേണ്ടിയുള്ള വീല്‍ചെയര്‍ വാങ്ങുന്നതിലും ലക്ഷങ്ങളുടെ തട്ടിപ്പ്.
പത്തു വീല്‍ചെയറുകള്‍ വാങ്ങാന്‍ രണ്ടുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു വീല്‍ചെയറിന് 20,000 രൂപ വിലയിട്ട് നല്കിയ ടെണ്ടര്‍ അംഗീകരിച്ചതിലൂടെയാണ് അധികൃതരുടെ കുതിരക്കച്ചവടം പുറത്തായത്. മ്യൂസിയം ജീവനക്കാരുടെ സഹകരണ സംഘവും ഈ ടെണ്ടറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ക്വട്ടേഷന്‍ നല്കുന്ന അവസാന ദിവസം സഹകരണ സംഘം അഞ്ചു മിനിട്ട് വൈകിയെന്നു കാട്ടി അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ഏജന്‍സി നല്കിയ കൂടിയ തുകയുടെ ക്വട്ടേഷന്‍ അംഗീകരിച്ചു.
ആകെ രണ്ടു ക്വട്ടേഷനുകളാണ് വീല്‍ചെയറുകള്‍ വാങ്ങുന്നതിനായി നല്‍കിയിരുന്നത്. സഹകരണ സംഘത്തിന്റെ ക്വട്ടേഷന്‍ നിരസിച്ചതോടെ സ്വകാര്യ ഏജന്‍സിക്ക് അനുമതി ലഭിച്ചു. മ്യൂസിയം സഹകരണ സംഘം പത്തുവീല് ചെയറുകള്‍ക്ക് 61,850 രൂപ മാത്രമായിരുന്നു ക്വാട്ട് ചെയ്തത്. ഒരു വീല്‍ചെയറിന് 6185 രൂപ. എന്നാല്‍ 1.86 ലക്ഷം രൂപ കൂടുതല്‍ ക്വാട്ട്ചെയ്ത ടെണ്ടറിനാണ് അധികൃതര്‍ അംഗീകാരം നല്‍കിയത്. വകുപ്പിലെ തന്നെ സഹകരണ സംഘം അഞ്ചുമിനിട്ട് താമസിച്ചുവെന്ന കാരണം പറഞ്ഞ് വന്തട്ടിപ്പിനാണ് അധികൃതര്‍ കളമൊരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."