ഓണം നോണ്‍ റസിഡന്‍ഷ്യല്‍ ക്യാംപ് സമാപിച്ചു
കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റിന്റെ നേത്യത്വത്തില്‍ നടന്ന മൂന്ന് ദിവസത്തെ ഓണം നോണ്‍ റസിഡന് ഷ്യല് ക്യാംപ് സമാപിച്ചു.
സമ്പൂര്‍ണ്ണ ആരോഗ്യം എന്ന വിഷയം മുന്‍ നിര്‍ത്തിയായിരുന്നു ക്യാംപ്. വെള്ളിയാഴ്ച ആരംഭിച്ച ക്യാംപ് കോട്ടയം ആര്.ഡി.ഡി എ.ഒ ജോസഫ് സ്ഖറിയാ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ ആരോഗ്യം എന്ന വിഷയത്തെ മുന്‍ നിര്‍ത്തി വിവിധ ക്ളാസുകള്‍ നടന്നു.ആരോഗ്യ-പൊലിസ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.സമാപനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയും പരിസരവും വ്യത്തിയാക്കല്‍ സ്കൂളിലെ 44 എസ്.പി.എസി കേഡറ്റുകളുടെ നേത്യത്വത്തില്‍ നടന്നു.
ക്യാംപിനോടനുബന്ധിച്ച് ആരോഗ്യ പ്രദമായ നാടന്‍ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു.സമാപന സമ്മേളനം കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രൊഫസര്‍ ഡോ.സിസി ജോസ് ഉദ്ഘാടനം ചെയ്തു.
പരിപാടികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജീന്‍സി, സി.പി.ഒ മേരീ ആന്‍, എ.സി.പി.ഒ ജോസി മരിയ , സിവില്‍ പൊലിസ് ഓഫിസര്‍ അനില്‍ കുമാര്‍,വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പി.എം ലീല എന്നിവര്‍ നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."