ഇ-മെയിൽ കിട്ടിയാൽ എസ്ഐടി രൂപീകരിക്കുന്ന സർക്കാർ, സ്വന്തം മന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച പരാതികളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്ന ഇടത് സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
വെറുമൊരു ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ വളഞ്ഞ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ താൽപ്പര്യം കാട്ടുന്ന പൊലിസ്, ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാൻ എപ്പോൾ പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. മന്ത്രിയുടെ രാജി എന്നാണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫോൺ ചോർത്തുന്നുവെന്ന് മന്ത്രിയുടെ ഭാര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അതീവ ഗൗരവകരമായ കാര്യമാണ്. മുഖ്യമന്ത്രിയുടെ മകളെപ്പോലും അവർ സഹായത്തിനായി വിളിച്ചിരുന്നുവെന്ന് പറയുന്നു. ഇതിന്മേൽ എന്ത് അന്വേഷണമാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പൊലിസും വ്യക്തമാക്കണം രാഹുൽ പറഞ്ഞു.
മന്ത്രിയുടെ ഭാര്യയെ സ്റ്റാഫുകൾ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ എന്ത് നടപടിയെടുത്തു? ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരാൾ പൊതുപ്രവർത്തനത്തിൽ തുടരണമോ എന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Rahul Mamkootathil, State President of the Youth Congress, has launched a sharp critique against the LDF government regarding the serious allegations raised by Bindu Menon, the wife of Minister K.B. Ganesh Kumar. He questioned the government's perceived double standards on women's safety and called for immediate transparency and action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."