മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. കർശന ഉപാധികളോടെയാണ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി പത്ത് ദിവസത്തെ ജാമ്യം അനുവദിച്ചത്. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ജാമ്യം.
മാർച്ച് 20 മുതൽ മാർച്ച് 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങുന്ന സമയത്ത് മാധ്യമങ്ങളോട് സംസാരിക്കാനോ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ (UAPA) ചുമത്തപ്പെട്ടാണ് ഷർജീൽ ഇമാം അറസ്റ്റിലായത്. ഏകദേശം ആറ് വർഷമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. നേരത്തെ പലതവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.
A Delhi Additional Sessions Court has granted 10 days of interim bail to Sharjeel Imam, an accused in the 2020 North East Delhi riots conspiracy case. The bail, effective from March 20 to March 30, was sanctioned to allow him to attend his brother’s wedding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."