ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്
മലപ്പുറം: ചികിത്സാപ്പിഴവിനെത്തുടർന്ന് സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. രോഗിയുടെ കുടുംബത്തിന് 493,736 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവ്. പെരുമ്പടപ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉമ്മയ്ക്ക് നൽകിയ ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
വീട്ടിൽ വീണ് പരുക്കേറ്റ ഉമ്മയെ പരാതിക്കാരൻ ആശുപത്രിയിൽ എത്തിച്ചു. എക്സറേ എടുത്തെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ, വേദന മാറാത്തതിനെത്തുടർന്ന് വീണ്ടും കാണിച്ചപ്പോഴാണ് തുടയെല്ല് പൊട്ടിയ വിവരം തിരിച്ചറിഞ്ഞത്.
ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കി. രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. തുടർന്ന്, ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, തൃശൂരിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു.
തുടർന്നാണ്, പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചികിത്സിച്ച ഡോക്ടർമാരെ വിസ്തരിച്ചു. ഇതിൽ നിന്ന് പ്രമേഹ ബാധിതയാണെന്ന് മനസ്സിലാക്കാതെ ചികിത്സ നൽകിയത് വലിയ അശ്രദ്ധയാണെന്ന് കമ്മിഷൻ കണ്ടെത്തി. മരണകാരണം ചികിത്സാപ്പിഴവെന്ന് പറയാനാകില്ലെങ്കിലും, രോഗിയുടെ അവസ്ഥ വഷളാക്കാൻ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണമായെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് 493,736 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
The District Consumer Disputes Redressal Commission has ordered a private hospital to pay a compensation of ₹493,736 to the family of a deceased patient following a lapse in medical care. The order comes after a complaint was filed by a resident of Perumpadappu regarding the treatment provided to his late mother.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."