മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
വയനാട്: മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് - മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്.
സംഭവം ഇങ്ങനെ
കെഎസ്ആർടിസി ബസും കാറും തമ്മിലുള്ള നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മരിച്ചവരിൽ ഒരാൾ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട കാറുമായി കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും അമിതവേഗതയാണോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."