HOME
DETAILS

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

  
March 09, 2026 | 4:39 PM

dalit youth suraj gautam stabbed to death in lucknows dubagga over holi greetings

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ദുബഗ്ഗ പ്രദേശത്ത് ഹോളി ആശംസകൾ നേർന്ന ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി. സൂരജ് ഗൗതം (22) എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ മനോർ തിവാരി, സഹോദരി ശിവാനി, അമ്മ രഞ്ജന എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ മനോർ തിവാരിക്ക് സൂരജ് ഹോളി ആശംസകൾ നേര്‍ന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. താഴ്ന്ന ജാതിക്കാരനായ ഒരാൾ തനിക്ക് ആശംസകൾ നേർന്നത് ഇഷ്ടപ്പെടാതിരുന്ന തിവാരി യുവാവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന്, തർക്കം രൂക്ഷമായതോടെ ശിവാനി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂരജിനെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തങ്ങൾ ദലിതരായതിനാലാണ് മകൻ കൊല്ലപ്പെട്ടതെന്ന് സൂരജിന്റെ കുടുംബം ആരോപിക്കുന്നു. "ഹാപ്പി ഹോളി എന്ന് പറയുന്നത് കൊലപാതകത്തിന് കാരണമാകുമോ?" എന്ന് സൂരജിന്റെ ബന്ധുക്കൾ ചോദിക്കുന്നു. മകന് ഒന്നിലധികം തവണ കുത്തേറ്റതായി സൂരജിന്റെ അമ്മ പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുടുംബങ്ങൾ തമ്മിൽ മുൻപുണ്ടായിരുന്ന ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലിസ് വ്യക്തമാക്കുന്നത്. അതേസമയം, ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.

A 22-year-old Dalit youth, Suraj Gautam, was stabbed to death by a Brahmin family in Lucknow's Dubagga area for wishing them on Holi. The police have arrested the victim's neighbors, Manor Tiwari, his sister Shivani, and mother Ranjana, in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  5 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  5 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  5 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  5 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  5 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  5 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  5 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  5 days ago