ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി
ബെയ്‌റൂട്ട്: കഴിഞ്ഞ ഒരാഴ്ചയായി ലെബനനിൽ ഇസ്റാഈൽ നടത്തിവരുന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 486 ആയി. ലെബനൻ ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ആക്രമണങ്ങളിൽ ഇതുവരെ 1,313 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വരെ 394 ആയിരുന്ന മരണസംഖ്യയാണ് പുതിയ ആക്രമണങ്ങളോടെ 486-ലേക്ക് എത്തിയത്. മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തെക്കൻ ലെബനൻ മേഖലകളെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തുന്ന ഡ്രോൺ-വ്യോമാക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
The death toll from Israeli airstrikes in Lebanon has surged to 486 within a week, according to the latest report from the Lebanese Health Ministry. The official figures also state that at least 1,313 people have been wounded since the hostilities escalated. The toll saw a sharp rise from the previously reported 394 deaths following a new wave of attacks targeting Southern Lebanon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."