ഓണാഘോഷം: സ്‌നേഹസംഗമം നാളെ
കോട്ടയം: ദര്‍ശന അക്കാഡമി, പബ്ലിക് ലൈബ്രറി, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ജെ.സി.ഐ കോട്ടയം സൈബര്‍സിറ്റി, കെ.ഇ സ്‌കൂള്‍ മാന്നാനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശാന്തിഭവന്‍, മിഷനറീസ് ഓഫ് ചാരിറ്റീസ് അഭയഭവന്‍, തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോം, നവജീവന്‍ എന്നിവിടങ്ങളിലെ അന്തേവാസികളെ പങ്കെടുപ്പിച്ച് കെ.പി.എസ് മേനോന്‍ ഹാളില്‍ നാളെ ഓണം സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു.
രാവിലെ 10ന് അത്തപ്പൂക്കളം ഒരുക്കും. 11.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മുന്‍ സുപ്രീംകോടതി ജഡ്ജി പദ്മഭൂഷന്‍ ജസ്റ്റീസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്യും. വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രാഹം ഇട്ടിച്ചെറിയ, അഡ്വ.വി.ബി ബിനു, ഫാ. മാത്യു വാണിശേരി, ദര്‍ശന ഡയറക്ടര്‍ ഫാ.തോമസ് പുതുശേരി സിഎംഐ, നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ്, കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശേരി സി.എം.ഐ, അഡ്വ.പി.പി ജോസഫ്, ജെ.സി.ഐ കോട്ടയം സൈബര്‍സിറ്റി പ്രസിഡന്റ് എം.ബി ദിലീപ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ സംസാരിക്കും. അന്തേവാസികള്‍ക്കായി പഴയിടം മോഹനന്‍ നമ്പൂതിരി ഓണസദ്യ ഒരുക്കും. ഓണഗാനമേളയും അരങ്ങേറും.
പള്ളിക്കത്തോട്: ജയശ്രീ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷവും വാര്‍ഷികവും 14-നു നടക്കും. പ്രസിഡന്റ് വി.എം.ജോസഫ് പതാക ഉയര്‍ത്തും. രാവിലെ പത്തുമുതല്‍ വിവിധ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നടക്കുന്ന സമ്മേളനം ഉമ്മന്‍ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അവാര്‍ഡുദാനം ആന്റോ ആന്റണി എം.പിയും സമ്മാനദാനം ഡോ.എന്‍.ജയരാജ് എം.എല്‍.എയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."