HOME
DETAILS

രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമാവുന്നു; ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, എണ്ണ ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

  
Web Desk
March 10, 2026 | 6:32 AM

lpg cylinder shortage worsens in india hotels face closure threat as centre issues directive to refineries

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമാവുന്നു. മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് വ്യവസായ സംഘടനകള്‍ ചൂണ്ടിക്കാട്ടി. പിന്നാലെ എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് കേന്ദ്രം ഉത്തരവിട്ടു.

ഇറാന്‍-ഇസ്‌റാഈല്‍-യുഎസ് യുദ്ധവും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന ഊര്‍ജ്ജ ഷിപ്പിംഗ് റൂട്ടുകളില്‍ അത് ഉണ്ടാക്കിയ തടസ്സവും കാരണം കഴിഞ്ഞ ശനിയാഴ്ച എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക പാചക വാതകത്തിന്റെ വില 60 രൂപയും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇന്ന് (മാര്‍ച്ച് 10) മുതല്‍ നഗരത്തിലെ ഹോട്ടല്‍, റസ്റ്റോറന്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. നിലവിലെ പ്രതിസന്ധി 20 ശതമാനം ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്.രണ്ടുദിവസത്തിനകം ഇത് 60 ശതമാനം ആകും- ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാറിന് നല്‍കിയ അറിയിപ്പില്‍ പറയുന്നു. സിലിണ്ടറുകള്‍ക്ക് അധിക തുക കൊടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  

'ഹോട്ടല്‍ വ്യവസായം ഒരു അവശ്യ സേവനമായതിനാല്‍, ദൈനംദിന ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍, വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരെ ഇത് ബാധിക്കും' ഹോട്ടല്‍ അസോസിയേഷന്‍ പറഞ്ഞു. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്നതുവരെ ഹോട്ടല്‍ വ്യവസായം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷാമം രൂക്ഷമായതിന് പിന്നാലെ എണ്ണ ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് അധിക ഉത്പാദനത്തിന്  പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗാര്‍ഹിക എല്‍പിജിക്ക് മുന്‍ഗണന നല്‍കണമെന്നും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലേക്കുള്ള വിതരണത്തിനും മുന്‍ഗണന നല്‍കണമെന്നുമാണ് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

lpg cylinder shortage is intensifying across india, raising concerns among hotel owners and small businesses. the central government has reportedly issued directions to oil refineries to address the supply crisis and stabilise availability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നികുതി പിഴകളിൽ വൻ ഇളവ്: പുതിയ നിയമം പ്രാബല്യത്തിൽ; ബിസിനസ് മേഖലയ്ക്ക് ആശ്വാസം

uae
  •  2 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

National
  •  2 days ago
No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  2 days ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  3 days ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  3 days ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  3 days ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  3 days ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  3 days ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  3 days ago