HOME
DETAILS

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

  
Web Desk
March 10, 2026 | 8:47 AM

muslim league mps submit adjournment motion notice in lok sabha seeking safety of indians in gulf region

അമേരിക്ക, ഇസ്‌റാഈല്‍, ഇറാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നു ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

മുസ്‌ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി  എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം നല്‍കിയത്.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്‌റാഈല്‍ഇറാന്‍ സംഘര്‍ഷം വന്‍തോതില്‍ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, എണ്ണ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് എംപിമാര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 

ഈ ആക്രമണങ്ങളില്‍ ഇറാനില്‍ മാത്രം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ലെബനനും ഗസ്സ പ്രദേശങ്ങളിലും സംഘര്‍ഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംഘര്‍ഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് അവര്‍ അറിയിച്ചു.

ഇന്ത്യയുടെ ദീര്‍ഘകാല വിദേശനയമായ നോണ്‍അലൈന്‍ഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാര്‍ ഓര്‍മ്മിപ്പിച്ചു.

സംഘര്‍ഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാല്‍ അവരെ ഒഴിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാന്‍ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

muslim league mps have submitted an adjournment motion notice in lok sabha demanding urgent steps to ensure the safety and security of indian citizens living in gulf countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  6 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  6 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  6 days ago
No Image

ബഹ്‌റൈന്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് വ്യോമസേന; ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു

bahrain
  •  6 days ago
No Image

ഇറാനിലെ പ്രതിഷേധക്കാർക്ക് തോക്കുകൾ നൽകി; നിർണ്ണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

uae
  •  6 days ago
No Image

ഷാഫി ഒരു സംഭവമല്ല, സോഷ്യല്‍ മീഡിയയില്‍ റീലുണ്ടാക്കി ഓളമുണ്ടാക്കുന്നതില്‍ മാത്രമാണ് ഷാഫിക്ക് സ്വാധീനം; പരിഹസിച്ച് എളമരം കരീം

Kerala
  •  6 days ago
No Image

കൂലിയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു 

Kerala
  •  6 days ago
No Image

Tears Once Again in the Mediterranean: Over 100 Refugees Missing as Boat Capsizes Off Libyan Coast

International
  •  6 days ago
No Image

സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി

Saudi-arabia
  •  6 days ago