HOME
DETAILS

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

  
Web Desk
March 10, 2026 | 9:13 AM

husband and two others arrested for hiring hitmen to kill wife after three failed poisoning attempts

മുംബൈ: ഭക്ഷണത്തിൽ വിഷം കലർത്തി മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെത്തുടർന്ന്, അധ്യാപികയായ ഭാര്യയെ കൊട്ടേഷൻ സംഘത്തെ വിട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സിനിമയെ വെല്ലുന്ന ക്രൂരമായ കൊലപാതകം നടന്നത്. പ്രകാശ് ഗവാണ്ടെ എന്നയാളാണ് തന്റെ ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ ക്രിമിനൽ സംഘത്തിന് ഒരു ലക്ഷം രൂപ കൊട്ടേഷൻ നൽകിയത്.

മാർച്ച് 2-നാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വൃഷാലിയെ വെളുത്ത ടാറ്റ കാർ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ വൃഷാലി മരിച്ചു. കാർ നിർത്താതെ പോയതോടെ ഇതൊരു സാധാരണ അപകടമരണമാണെന്നാണ് നാട്ടുകാരും പൊലിസും ആദ്യം കരുതിയത്. എന്നാൽ അപകടത്തിന് പിന്നിലെ അസ്വാഭാവികതയെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഭാര്യയെ ഒഴിവാക്കാൻ പ്രകാശ് നേരത്തെയും പലവട്ടം ശ്രമിച്ചിരുന്നതായി പൊലിസ് കണ്ടെത്തി. മൂന്ന് തവണ ഇവരുടെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെങ്കിലും വൃഷാലി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവരെ നേരിട്ട് ആക്രമിക്കാൻ പ്രകാശ് പദ്ധതിയിട്ടത്. ഇതിനായി മങ്കേഷ് ചുൽക്കർ എന്നയാൾക്ക് ഒരു ലക്ഷം രൂപ കൊട്ടേഷൻ നൽകി. മങ്കേഷ് ഏർപ്പെടുത്തിയ മനീഷ് സൂര്യവംശി എന്ന ഡ്രൈവറാണ് വാഹനം ഇടിപ്പിച്ച് കൊലപാതകം നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി കാർ ഉടമ മനീഷ് സൂര്യവംശിയെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തായത്. ഭർത്താവ് പ്രകാശ് ഗവാണ്ടെ, ഇടനിലക്കാരൻ മങ്കേഷ് ചുൽക്കർ, ഡ്രൈവർ മനീഷ് സൂര്യവംശി എന്നീ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

in a chilling incident from buldhana, maharashtra, a man named prakash gawande has been arrested for the murder of his wife, vrushali. according to police, prakash had previously tried to kill his wife by poisoning her food on three separate occasions, but she survived each time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  5 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  5 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  5 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  6 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  6 days ago