ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര
തെഹ്‌റാൻ: ഇറാനെ ലക്ഷ്യമാക്കി യുഎസ്-ഇസ്റാഈൽ സഖ്യം നടത്തുന്ന ആക്രമണങ്ങളിൽ വൻനാശനഷ്ടങ്ങളെന്ന് ഇറാനിയൻ സർക്കാർ. ആക്രമണങ്ങളിൽ ഇതുവരെ 193 കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹജറാനി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ എട്ടുമാസം മാത്രം പ്രായമുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. നാലുമാസം പ്രായമുള്ള മറ്റൊരു കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റതായും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച ബോർഡിന് മുന്നിൽ വെച്ചായിരുന്നു ഫാത്തിമയുടെ വൈകാരികമായ പ്രതികരണം. മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ മെഡിക്കൽ സൗകര്യങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിട്ട് കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 11 ആരോഗ്യ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 52 ആരോഗ്യ സേവന യൂണിറ്റുകൾ, 29 മെഡിക്കൽ സെന്ററുകൾ, 19 എമർജൻസി യൂണിറ്റുകൾ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി. 16 ആംബുലൻസുകളും ഒരു റെസ്‌ക്യൂ ഹെലികോപ്റ്ററും ആക്രമണത്തിൽ തകരുകയും ചെയ്തു.
യുദ്ധം രൂക്ഷമായതോടെ ഇറാനിൽ താമസിക്കുന്ന ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികൾ പലായനം ചെയ്യുകയാണ്. നിലവിൽ മൂന്ന് മുതൽ അഞ്ച് ദശലക്ഷം വരെ അഫ്ഗാനികൾ ഇറാനിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. സുരക്ഷ തേടി ദിവസവും ഏകദേശം 2,000 പേരാണ് അതിർത്തി കടക്കുന്നത്.
യുദ്ധവും ദാരിദ്ര്യവും മൂലം പതിറ്റാണ്ടുകളായി പലായനം ചെയ്യുന്ന അഫ്ഗാൻ അഭയാർത്ഥികൾക്ക് മുന്നിൽ ഇപ്പോൾ മറ്റ് വഴികളില്ലെന്ന് യുഎൻ അഭയാർത്ഥി ഏജൻസി പ്രതിനിധി അറഫാത്ത് ജമാൽ വ്യക്തമാക്കി. ഇറാനിൽ തുടരുന്നതും തിരികെ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതും ഒരുപോലെ അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Iranian government has reported a devastating civilian toll following intensified military strikes by the U.S.-Israel alliance targeting various locations across the country. Government spokesperson Fatemeh Mohajerani confirmed that 193 children have been killed so far, including a tragic case of an eight-month-old girl. Another four-month-old infant is reported to be in critical condition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."