ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ സർക്കാരിനെതിരെയുള്ള കടന്നാക്രമണം ശക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വിഷയത്തിൽ നാണംകെട്ടത് ഗണേഷ് കുമാറല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സതീശൻ ആരോപിച്ചു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഉയർത്തിപ്പിടിക്കാറുള്ള കപ്പ് ഇനി ഉപയോഗിക്കരുതെന്നും സതീശൻ പരിഹസിച്ചു.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയൻ, ഇപ്പോൾ അതേ ആരോപണങ്ങൾ ഉയർന്നപ്പോൾ മൗനം പാലിക്കുന്നത് എന്തിനാണെന്ന് സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി അതിജീവിതയെ ചേർത്തുപിടിക്കുന്ന ചിത്രം ഇനി യു.ഡി.എഫിന്റെ പ്രചാരണ ആയുധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം നടന്നെന്ന് അറിഞ്ഞാൽ പൊലിസ് ചെയ്യേണ്ടത് എന്താണെന്ന് എല്ലാവർക്കുമറിയാം. സംഭവത്തിൽ കേസെടുക്കുകയും ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങുകയും വേണം എന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ വെച്ച് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് ആധാരം. പുറത്തുപറയാൻ പോലും കഴിയാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇതിന്റെ ചിത്രങ്ങൾ കൈവശമുണ്ടെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പൊലിസ് സ്ഥലത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികൾ വേഗത്തിലാക്കിയ സർക്കാർ, സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ ഉയർന്ന ആരോപണത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
ഗണേഷ് കുമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ബിന്ദു മേനോനുമായി ഒത്തുതീർപ്പിലെത്തിയതായും അറിയിച്ചിരുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പത്തനാപുരത്ത് ഈ വിഷയം സജീവ ചർച്ചയാക്കാനാണ് യു.ഡി.എഫ് നീക്കം. മന്ത്രിസഭയിൽ ഗണേഷ് കുമാർ തുടരുന്നതിൽ മുന്നണിയിലെ തന്നെ പ്രധാന കക്ഷിയായ സി.പി.ഐയ്ക്കും എതിർപ്പുള്ളതായാണ് സൂചനകൾ.
Opposition leader V.D. Satheesan has intensified his attack on the Kerala government regarding the recent controversies involving Minister K.B. Ganesh Kumar. Satheesan stated that it is Chief Minister Pinarayi Vijayan, rather than the Minister, who should be ashamed for protecting him despite serious allegations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."