HOME
DETAILS

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
March 10, 2026 | 11:33 AM

Subsidy for Electric Autorickshaws Announced Applications Can Be Submitted Now

വരുമാന മാര്‍ഗമായി ഓട്ടോറിക്ഷ ഓടിക്കുന്നവരോ അല്ലെങ്കില്‍ ഇനി വാങ്ങിക്കാന്‍ പ്ലാനുള്ളവരുമാണോ നിങ്ങള്‍. എങ്കില്‍ ഇതാണ് പറ്റിയ സമയം. ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാം. അതും സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി. സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രതിവര്‍ഷം 30,000 സബ്‌സിഡി നല്‍കുന്നു.

ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അര്‍ഹരായ അപേക്ഷകര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുന്ന സബ്‌സിഡിയില്‍ 500 എണ്ണം മാര്‍ച്ച് 15ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളില്‍ നിന്ന് അപേക്ഷ ലഭിക്കാത്തപക്ഷം ഈ സീറ്റുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതാണ്.

അപേക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍:https://transportservices.nic.in/KeralaEV/...

2019 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കും  ഇതുവരെ ഈ പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി അനുവദിക്കുകയുള്ളു.
അര്‍ഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ല്‍ ലഭ്യമാണ്. ഈ വര്‍ഷം സബ്‌സിഡി ലഭിക്കാത്തവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി തുടര്‍ന്നാല്‍ വീണ്ടും അപേക്ഷിക്കാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  4 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  4 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  4 days ago
No Image

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  4 days ago
No Image

രാജസ്ഥാനില്‍ സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍; അന്വേഷണം 

National
  •  4 days ago
No Image

ഭാര്യയുടെ അമിതവണ്ണം 'നാണക്കേട്'; യുവതിയെ ഭർത്താവ് മിഠായിയിൽ വിഷം നൽകി കൊലപ്പെടുത്തി

National
  •  4 days ago
No Image

'ജനവിധി അന്ത്യമല്ല, പുതിയ തുടക്കം'; വീഴ്ചകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും: പിണറായി വിജയൻ

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; പ്രതിസന്ധിയിൽ കൂടെനിന്ന ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

Kerala
  •  4 days ago
No Image

ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീ​ഗ് നേതൃത്വത്തോട് ആവശ്യം

Kerala
  •  4 days ago
No Image

വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും  

National
  •  4 days ago