ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ തകർത്ത് കുവൈത്ത് നാഷണൽ ഗാർഡ്. ഇന്നു രാവിലെയാണ് സുരക്ഷാ കേന്ദ്രങ്ങൾക്ക് ഭീഷണിയുയർത്തിയ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തത്.
രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപ്രതീക്ഷിത ഭീഷണികളെ ചെറുക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ ജദാൻ പ്രസ്താവനയിൽ അറിയിച്ചു. വ്യോമാതിർത്തി ലംഘിച്ചെത്തുന്ന ഡ്രോണുകളെ കണ്ടെത്താൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
സേനകൾ അതീവ ജാഗ്രതയിൽ
രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സൈന്യം, പൊലിസ്, ഫയർ ഫോഴ്‌സ് എന്നിവരുമായി ചേർന്ന് നാഷണൽ ഗാർഡ് അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വക്താവ് അഭ്യർത്ഥിച്ചു.
"ഏതൊരു വെല്ലുവിളിയെയും നേരിടാൻ നമ്മുടെ സേന സജ്ജമാണ്. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ല." - ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ ജദാൻ പറഞ്ഞു.
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചു.
kuwait national guard intercepted and shot down six drones suspected to be part of an attempted attack linked to iran. authorities confirmed the drones were neutralized before causing damage, as regional tensions continue to escalate across the gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."