അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം
അബുദബി: അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു സ്ഥാപനത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ തീപിടുത്തമുണ്ടായെങ്കിലും അധികൃതർ സന്ദർഭോചിതമായി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗവും സുരക്ഷാ സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റോ കിംവദന്തികൾ പടച്ചുവിടുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ ഭരണകൂടം അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ ഏജൻസികൾ സജ്ജമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
a drone attack was reported at the ruwais industrial complex in abu dhabi, triggering a fire in the area. authorities confirmed emergency teams responded quickly and the blaze was brought under control without major damage or casualties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."