HOME
DETAILS

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

  
March 10, 2026 | 12:46 PM

BCCI has announced a reward of Rs 131 crore for Indias victory in the T20 World Cup

മുംബൈ: ടി-20 ലോകകപ്പ് വീണ്ടും സ്വന്തമാക്കിയ ഇന്ത്യക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടിയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. 2024ലെ ലോകകപ്പ് വിജയത്തിൽ 126 കോടി രൂപയായിരുന്നു പാരിതോഷികം ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിന്റെ ആറിരട്ടി തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണും ഉൾപ്പടെ 15 താരങ്ങൾക്ക് ആറ് കോടി വീതം ലഭിക്കും. ബാക്കിയുള്ള 41 കോടി തുക പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനും പങ്കിട്ട് നൽകും. 

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനടന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന്‌ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

 ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

അതേസമയം ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ  42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

BCCI has announced a reward of Rs 131 crore for India's victory in the T20 World Cup. The BCCI has announced a prize money of Rs 131 crore. The prize money for winning the 2024 World Cup was Rs 126 crore. Now, the amount has been increased six times. 15 players, including captain Suryakumar Yadav and Malayali player Sanju Samson, will get Rs 6 crore each. The remaining Rs 41 crore will be shared among the coaches and support staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  6 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  6 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  6 days ago