ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്
2026 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് പരിശീലകനായി ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ചു. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. നെഹ്റക്കൊപ്പം ഹെയ്ഡൻ കൂടിയെത്തുമ്പോൾ ടീമിന്റെ ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ എലിമിനേറ്റർ വരെ മുന്നേറാൻ ശുഭ്മൻ ഗില്ലിനും സംഘത്തിനും സാധിച്ചിരുന്നു.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഹെയ്ഡൻ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. 2010ൽ സിഎസ്കെ ഐപിഎല്ലിലെ ആദ്യ കിരീടം നേടിയപ്പോൾ ഹെയ്ഡൻ ടീമിന് വേണ്ടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2009 സീസണിൽ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും ഹെയ്ഡനാണ്. ബാറ്റിങ്ങിൽ വലിയ അനുഭവ പരിചയസമ്പത്തുള്ള ഹെയ്ഡനെ പോലുള്ള ഇതിഹാസം കോച്ചിന്റെ രൂപത്തിലെത്തുമ്പോൾ ഗുജറാത്ത് കൂടുതൽ ശക്തരായി മാറും.
Australian legend Mathew Hayden has been appointed as the batting coach of Gujarat Titans for the 2026 IPL. Former Indian pacer Ashish Nehra is the head coach of the team. With Hayden joining Nehra, the team's batting is sure to become even stronger.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."