ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്
ടി-20 ലോകകപ്പ് സ്വന്തമാക്കികൊണ്ട് ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയത്. ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ശേഷം അടുത്ത ടി-20 നായകൻ ആരായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മലയാളി സൂപ്പർതാരം സഞ്ജു സാംസണെയാണ് അടുത്ത ക്യാപ്റ്റനാവാൻ കൈഫ് പിന്തുണച്ചത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു ഫൈനലിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് സഞ്ജുവിന് ക്യാപ്റ്റനാവാൻ സാധിക്കുമെന്നും കൈഫ് വ്യക്തമാക്കി.
''അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന് ഇപ്പോൾ പറയുക പ്രയാസമാണ്. എന്നാൽ സാംസൺ ആകാനും സാധ്യതയുണ്ട്. ഞാൻ ഉദ്ദേശിച്ചത് എന്ത് കൊണ്ട് പാടില്ല? ലോകം കണ്ട ഒരാളാവണം ക്യാപ്റ്റൻ. സാംസൺ തീർച്ചയായും ഒരു സ്ഥാനാത്ഥിയാകുമെന്ന് എനിക്ക് തോന്നുന്നു. എന്നാൽ സൂര്യ കളിക്കുകയാണെങ്കിൽ ആ സ്ഥാനത്ത് സൂര്യ കൂടുതൽ കാലം തുടരും. ടി-20 ഫോർമാറ്റിൽ ഒരുപാട് അനുഭവ സമ്പത്ത് ആവശ്യമാണ്. സൂര്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചാൽ സഞ്ജുവിന് ആ സ്ഥാനം വഹിക്കാൻ കഴിയും. ഐപിഎല്ലിൽ അദ്ദേഹം ക്യാപ്റ്റനായിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിച്ചു. അദ്ദേഹത്തിന് ഇപ്പോൾ 31 വയസ്സുണ്ട്. തീർച്ചയായും സഞ്ജുവിന് അടുത്ത ക്യാപ്റ്റനാവാൻ കഴിയും'' കൈഫ് പറഞ്ഞു.
Following the World Cup victory, former Indian cricketer Mohammad Kaif has openly spoken about who will be the next T20 captain after Indian T20 captain Suryakumar Yadav. Kaif has backed Malayali superstar Sanju Samson to become the next captain. Kaif clarified that Sanju has taken Rajasthan Royals to the final in the IPL and therefore Sanju can become the captain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."