പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ
ബ്രെസൽസ്: പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഏക വിജയി റഷ്യ ആണെന്ന് യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ. ഇസ്രാഈൽ-അമേരിക്ക് ആക്രമേണവും ഇറാന്റെ തിരിച്ചടിയും മൂലം വലിയ ഊർജ പ്രതിസന്ധിയാണ് ഉണ്ടായതെന്നും ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് റഷ്യ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു. ഉക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധത്തിൽ നിന്നുള്ള അന്താരാഷ്രട്ര ശ്രദ്ധ മാറിയെന്നും ഇത് റഷ്യക്ക് ഗുണം ചെയ്തുവെന്നും കോസ്റ്റ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും അല്ലെങ്കിൽ അത് മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും മറ്റ് മേഖലകളെയും ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും സ്വതന്ത്രവും ബോംബുകളിലൂടെ നേടാൻ സാധിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും കോസ്റ്റ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."