പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്
പാലക്കാട്: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആര്‍ഷോയ്‌ക്കെതിരെ വധഭീഷണി പരാതിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ് ഷാനിഫ്. എസ്എഫ്‌ഐ മണ്ണാര്‍ക്കാട് മുന്‍ ഏരിയ സെക്രട്ടറിയായ ഷാനിഫിനെ വാട്‌സാപ്പ് കോളിലൂടെ വിളിച്ച് ആര്‍ഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
'എറണാകുളത്തുള്ള ആളാണ് ഞാന്‍, നിന്നെ തീര്‍ത്തുകളയും' എന്ന് ആര്‍ഷോ പറഞ്ഞതായി ഷാനിഫിന്റെ പരാതിയില്‍ പറയുന്നു. പി.കെ ശശി പക്ഷക്കാരനായി അറിയപ്പെടുന്ന നേതാവാണ് ഷാനിഫ്. പി.കെ ശശിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒറ്റപ്പാലത്തോ ഷൊര്‍ണൂരോ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍ഷോ പറഞ്ഞതായും സംഭാഷണത്തിനിടെ കടുത്ത അസഭ്യവര്‍ഷം നടത്തിയതായും ഷാനിഫ് ആരോപിക്കുന്നു.
സിപിഎം പാലക്കാട് ജില്ലയിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. നേരത്തെ, പി.കെ ശശി ആര്‍ഷോയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് നടത്തിയ 'കഞ്ചാവ്' പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനിടെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പി.കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടി മര്യാദകള്‍ ലംഘിച്ച് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ചതുമാണ് ശശിക്കെതിരായ നടപടിക്ക് കാരണമായത്. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വധഭീഷണി പരാതിയും ഉയര്‍ന്നിരിക്കുന്നത്.
Former SFI Mannarkkad area secretary Shanif has filed a complaint alleging that CPM district committee member P.M. Arsho issued a death threat and used abusive language during a WhatsApp call following the recent expulsion of P.K. Sasi from the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."