HOME
DETAILS

ദേശീയപാത ഉദ്ഘാടനത്തിൽ വൻ തർക്കം; മന്ത്രി റിയാസിനെ കേന്ദ്ര സർക്കാർ തഴഞ്ഞതിൽ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

  
Web Desk
March 11, 2026 | 3:38 AM

National highway inauguration dispute erupts as center ignores minister riyas cm and ministers to skip event

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം. ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറുവരി പാതകളുടെ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നാണ് സംസ്ഥാനത്തെ പ്രധാന വകുപ്പ് മന്ത്രിയെ തന്നെ തഴഞ്ഞത്.

ഉദ്ഘാടനത്തിന്റെ ഔദ്യോഗിക നോട്ടീസിൽ പേരുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും അസൗകര്യങ്ങൾ അറിയിച്ച് ചടങ്ങിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർക്ക് ചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചിട്ടുണ്ട്. മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിലാണ് രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയത്

10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാ​ഗമായാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ നടക്കുന്നത്. 

ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ സംസ്ഥാന സർക്കാർ വലിയ തുക ചെലവാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം ഒറ്റയ്ക്ക് എടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റൊരു സർക്കാരായിരുന്നെങ്കിൽ മുടങ്ങിപ്പോകുമായിരുന്ന പദ്ധതിയാണിത്. ഇത്രയും വലിയൊരു വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത് ശരിയല്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പോലും ചടങ്ങിൽ എത്തുന്നില്ലെന്നാണ് വിവരം എന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും ജനാധിപത്യ മര്യാദകൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. 

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനുള്ള പങ്ക് അവഗണിച്ച് ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. മണ്ഡലത്തിലെ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.എന്നാൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളില്ലാതെ കേന്ദ്ര സർക്കാർ കൊച്ചിയിൽ നടത്തുന്ന ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

 

The controversy stems from the exclusion of Kerala's Public Works Minister, P.A. Mohamed Riyas, from the official ceremony attended by Prime Minister Narendra Modi. Despite the state government funding 25% of the land acquisition costs (approximately ₹5,000 crore from KIIFB), Minister Riyas was reportedly left out of the formal invitation and the official notice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ

International
  •  14 hours ago
No Image

'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി

National
  •  14 hours ago
No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  14 hours ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  14 hours ago
No Image

ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും

Cricket
  •  14 hours ago
No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  15 hours ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  15 hours ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  15 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

National
  •  15 hours ago
No Image

പിർലോയുടെ ശിഷ്യൻ, അറബിയിൽ പ്രാവീണ്യം; യുഎഇ ദേശീയ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ട് മലയാളി പയ്യൻ

uae
  •  16 hours ago