'ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല'; മന്ത്രിയെ വിളിക്കാത്തത് തെറ്റെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തര്‍ക്കമുണ്ടെന്ന് കാണിക്കാനുള്ള നാടകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും പ്രധാനപ്പെട്ട ആളുകളേയുമൊക്കെ വിളിക്കേണ്ടതാണ്. അതില്‍ നിന്ന് ഇവരെ വിളിക്കാതിരിക്കാന്‍ ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല. തികച്ചും ഔദ്യോഗിക പരിപാടിയാണ്. ആ പരിപാടിയിലേക്ക് പൊതുമരാമത്ത് മന്ത്രിയെ വിളിക്കാതിരുന്നത് തെറ്റ് തന്നെയാണ്. അതേസമയം ഉദ്ഘാടനം എന്തിനാണെന്നാണ് എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജോലി തീരാതെ ഉദ്ഘാടനം വെക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തിയില്ല. രാമനാട്ടുകരയില്‍ ദേശീയപാതയിലൂടെ റോഡ് ഷോ നടത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതീകാത്മകമായി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."