HOME
DETAILS

കിരീടം നേടി രോഹിത്തിനെ വീഴ്ത്തി; ലോകത്തിലെ ചരിത്ര നായകനയി സ്‌കൈ 

  
March 11, 2026 | 12:07 PM

suryakumar yadav create a historical record in t20 cricket

ടി-20 ലോകകപ്പ് സ്വന്തമാക്കികൊണ്ട് ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന്‌ കീഴടക്കിയത്. ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഫൈനലിൽ കിരീടം ചൂടിയതിനൊപ്പം ഒരു ചരിത്രനേട്ടവും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്. ടി-20യിൽ ആദ്യം ബാറ്റ് ചെയ്ത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന ക്യാപ്റ്റനായാണ് സ്‌കൈ മാറിയത്. 28 വിജയങ്ങളാണ് സ്‌കൈ ഇത്തരത്തിൽ സ്വന്തമാക്കിയത്. 27 വിജയങ്ങൾ നേടിയ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ന്യൂസിലാൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ എന്നിവരെ മറികടന്നാണ് സൂര്യകുമാർ യാദവിന്റെ മുന്നേറ്റം. 

ഫൈനലിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

സഞ്ജുവിനൊപ്പം ഓപ്പണിങ്ങിൽ അഭിഷേക് ശർമയും തകർത്തടിച്ചു. 98 റൺസാണ് ഇരുവരും ഓപ്പണിങ്ങിൽ അടിച്ചെടുത്തത്. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. പിന്നീടെത്തിയ ഇഷാൻ കിഷൻ  25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. 

അവസാന ഓവറുകളിൽ എട്ട് പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി.

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പാട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവികളെ എറിഞ്ഞു വീഴ്ത്തി. ഹർദിക്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  2 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  2 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  2 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  2 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  2 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  2 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  2 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  2 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  3 days ago