ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് കപ്പൽ ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് പ്രൊജക്റ്റൈൽ ആക്രമണമുണ്ടായത്.
യു.എ.ഇയിൽ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് ചരക്കുകപ്പലിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. കപ്പലിൽ പ്രൊജക്റ്റൈലുകൾ പതിച്ചതിനെത്തുടർന്ന് വലിയ തോതിൽ തീപിടുത്തമുണ്ടായി.
ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ തായ്ലൻഡ് നാവികസേന പുറത്ത് വിട്ടിട്ടുണ്ട്. 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് തായ് നാവികസേന അറിയിച്ചു.
അതേസമയം, കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി പുറത്തെത്തിച്ചു. കാണാതായ മൂന്ന് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ഇസ്റാഈലുമായും അമേരിക്കയുമായും നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ.
Tensions escalated in the Strait of Hormuz as three merchant vessels came under a series of projectile attacks. Among the targeted ships was a Thai-flagged cargo vessel en route from the UAE to the Kandla Port in Gujarat, India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."