HOME
DETAILS

ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി ലോക്‌സഭ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

  
March 11, 2026 | 2:25 PM

oppositions no-confidence motion against speaker om birla defeated in lok sabha after heated debate

ഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബുധനാഴ്ച സഭയിൽ നടന്ന നാടകീയ നീക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്.

പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. സ്പീക്കർ സഭയുടെ നിഷ്പക്ഷനായ കാവൽക്കാരനാണെന്നും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. 

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ കഴിഞ്ഞ 75 വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് സ്പീക്കർക്കെതിരെ ഇത്തരമൊരു പ്രമേയം വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ അനുസരിച്ചാണ് സഭ നടക്കേണ്ടതെന്നും ഏതെങ്കിലും പാർട്ടിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കറുടെ നിലപാടുകൾ പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി എത്തിയത്. സ്പീക്കർ ഭരണകക്ഷിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആളായി മാറിയെന്ന് ആർജെഡി എംപി അഭയ്കുമാർ സിൻഹ വിമർശിച്ചു. ഒറ്റ ദിവസം 140-ഓളം എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. 

അതേസമയം, പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ സഭയിലെ ക്യാമറകൾ ബോധപൂർവ്വം മാറ്റുന്നുവെന്നും പ്രസംഗങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും ജെഎംഎം എംപി വിജയ് കുമാർ ഹാൻസ്‌ദക് ആരേപിച്ചു. സ്പീക്കറുടെ പ്രവർത്തനം ഒരു വശത്തേക്ക് മാത്രം കാറ്റ് നൽകുന്ന ടേബിൾ ഫാനിന് തുല്യമാണെന്ന് എൻസിപി (എസ്പി) എംപി ബജ്രംഗ് മനോഹർ സോൻവാനെ ആരോപിച്ചു.

പ്രമേയം തള്ളിയതിന് പിന്നാലെ ബഹളം തുടർന്നതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും സമ്മേളിക്കും.

The No-Confidence Motion moved by the opposition against Lok Sabha Speaker Om Birla was defeated by a voice vote on Wednesday. The session witnessed high-voltage drama and intense protests from opposition benches before the motion was eventually rejected.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  2 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  2 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  2 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  2 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  2 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  2 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  2 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  3 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  3 days ago