HOME
DETAILS

ഒമാനിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; സലാല തുറമുഖത്ത് വൻ നാശനഷ്ടം

  
March 11, 2026 | 2:35 PM

drone attack on oil storage facilities in oman heavy damage reported at salalah port

മസ്‌കത്ത്: ഒമാനിലെ പ്രധാന തുറമുഖമായ സലാലയിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം. തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഒമാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെയും (Ambrey) ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വ്യാപാര കപ്പലുകൾക്ക് നിലവിൽ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആംബ്രെ വ്യക്തമാക്കി. എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയും ഇസ്റാഈലും തങ്ങൾക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ ഊർജ്ജ ഉൽപാദന, സംഭരണ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുന്നത് തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഒമാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഈ ആക്രമണമെന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തെത്തുടർന്ന് മേഖലയിലെ സമുദ്ര പാതകളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

a drone attack targeted oil storage facilities in Salalah in Oman, causing major damage at the port area. authorities are assessing the situation as security measures are tightened following the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  5 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  5 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  5 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  5 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  5 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  5 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  5 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago