ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ
ദുബൈ: ഇറാനിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഏത് വെല്ലുവിളികളെയും അതിജീവിക്കാനും യുഎഇക്ക് പൂർണ്ണ പ്രാപ്തിയുണ്ടെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. ദുബൈയിലെ അൽ മർമൂമിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇരു നേതാക്കളും രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത വ്യക്തമാക്കിയത്.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ യുഎഇ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പുലർത്തുന്ന ജാഗ്രതയെ നേതാക്കൾ പ്രശംസിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ യുഎഇ സമൂഹം പ്രകടിപ്പിക്കുന്ന ഐക്യവും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും രാജ്യത്തിന്റെ കരുത്താണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ ഭാഗമായാണ് ഉന്നതതല ചർച്ചകൾ നടന്നത്. ദുബൈ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും യുഎഇ വിജയകരമായി തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദബിയിൽ രണ്ട് വിദേശികൾക്ക് പരുക്കേറ്റിരുന്നു. ശനിയാഴ്ച സംഘർഷം ആരംഭിച്ചത് മുതൽ ഏകദേശം 1,500 ഓളം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയാണ് യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും പ്രതിരോധിച്ചത്. എത്ര വലിയ പ്രകോപനമുണ്ടായാലും യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും സങ്കേതമായി തുടരുമെന്ന് ഭരണാധികാരികൾ ആവർത്തിച്ചു.
leaders of the United Arab Emirates said the nation is prepared to overcome threats and challenges following attacks linked to Iran, stressing unity, security preparedness and resilience in the face of regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."