HOME
DETAILS

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

  
Web Desk
March 11, 2026 | 5:05 PM

cpm scrambles to conciliate veteran g sudhakaran ahead of crucial press meet rift deepens in alappuzha

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ജില്ലാ നേതൃത്വം നേരിട്ടെത്തി ചർച്ച നടത്തി. വ്യാഴാഴ്ച രാവിലെ 11-ന് അദ്ദേഹം വാർത്താസമ്മേളനം വിളിച്ച പശ്ചാത്തലത്തിലായിരുന്നു പാർട്ടിയുടെ അടിയന്തര ഇടപെടൽ. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. വാർത്താസമ്മേളനം ഒഴിവാക്കണമെന്നും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും, അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് നേതാക്കളെ അറിയിച്ചതായാണ് സൂചന.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ ഇതൊരു സൗഹൃദ സന്ദർശമാണെന്ന് വ്യക്തമാക്കി. സുധാകരൻ പാർട്ടിക്കൊപ്പമാണെന്നും വാർത്താസമ്മേളനം നടത്തുകയാണെങ്കിൽ അദ്ദേഹം പറയാനുള്ളത് പറയട്ടെ എന്നുമാണ് നേതാക്കൾ പ്രതികരിച്ചത്.

നിർണ്ണായകം നാളത്തെ വാർത്താസമ്മേളനം

പുന്നപ്ര പറവൂരിലെ സ്വവസതിയിൽ വെച്ച് നാളെ രാവിലെ 11 മണിക്ക് ജി. സുധാകരൻ മാധ്യമങ്ങളെ കാണും. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ നാളത്തെ വാർത്താസമ്മേളനത്തിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ.

In a last-minute attempt to prevent a major political fallout, the CPI(M) district leadership held urgent talks with veteran leader and former minister G. Sudhakaran at his residence in Alappuzha. The meeting, led by District Secretary R. Nazar under directions from the State leadership, aimed to persuade Sudhakaran to cancel his scheduled press conference on Thursday and reconsider his stance against the party.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ ഇസ്റാഈലിന്റെ വൻ വ്യോമാക്രമണം: വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർത്തു; ആണവ നിലയത്തിന് ഭീഷണി

International
  •  5 days ago
No Image

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം 

National
  •  5 days ago
No Image

യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി

uae
  •  5 days ago
No Image

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

International
  •  5 days ago
No Image

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

Kerala
  •  5 days ago
No Image

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ; 14.7 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് കെസാഡ് ഗ്രൂപ്പ്

uae
  •  5 days ago
No Image

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; 70 ലക്ഷം രൂപ അപഹരിച്ചെന്ന് ആരോപണം

Kerala
  •  5 days ago
No Image

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

latest
  •  5 days ago
No Image

ഗതാഗത വിപ്ലവത്തിന് കാതോർത്ത് യുഎഇ; ദുബൈ, ഷാർജ, അജ്മാൻ ഇമാറാത്തുകളെ ബന്ധിപ്പിച്ച് 600 കോടിയുടെ ഹൈവേ വരുന്നു

uae
  •  5 days ago
No Image

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; യുഎസ് സമാധാന പദ്ധതി തള്ളി ഇറാൻ

International
  •  5 days ago