HOME
DETAILS

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

  
March 11, 2026 | 5:44 PM

global oil crisis looms iran warns prices could surge to 200 per barrel amid escalating conflict

തെഹ്റാൻ: ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പശ്ചിമേഷ്യൻ യുദ്ധം. ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും ആക്രമണം ശക്തമാക്കുന്നതിനിടെ, ലോകവിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

മേഖലയിലെ അസ്ഥിരത എണ്ണ വിപണിയെ തകർക്കുമെന്ന് ഇറാൻ സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സൊൽഫഖാരി വ്യക്തമാക്കി. "എണ്ണവില നിങ്ങൾ തകർത്ത പ്രാദേശിക സുരക്ഷയെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ ബാരലിന് 200 ഡോളർ എന്ന വില നേരിടാൻ ലോകം തയ്യാറെടുക്കുക," എന്ന് അദ്ദേഹം പറഞ്ഞു. 

ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായി തടസപ്പെട്ട നിലയിലാണ്. അതേസമയം, യുഎഇയിൽ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിൽ പ്രൊജക്റ്റൈലുകൾ പതിച്ചതിനെത്തുടർന്ന് വലിയ തോതിൽ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി. 

അതേസമയം, ഈ ആഴ്ച ആദ്യം എണ്ണവില ബാരലിന് 120 ഡോളർ കടന്നിരുന്നു. നിലവിൽ വിപണിയിൽ ചെറിയ രീതിയിലുള്ള സ്ഥിരത ദൃശ്യമാണെങ്കിലും ഹോർമുസ് കടലിടുക്കിലെ തടസ്സം നീണ്ടുപോയാൽ വലിയ വിതരണ പ്രതിസന്ധിക്ക് അത് കാരണമാകുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

The ongoing conflict in the Middle East has pushed the global energy market into a state of high alert. As the United States and Israel intensify their military strikes against Iran, Tehran has issued a stark warning that crude oil prices could skyrocket to $200 per barrel.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുത്സവത്തിന് 30ഓളം പുതിയ പദ്ധതികള്‍; ബൂത്തുകളില്‍ പ്രാദേശിക കലാരൂപങ്ങള്‍

Kerala
  •  4 days ago
No Image

ജയിച്ചാലും തോറ്റാലും ബി.ജെ.പിയിൽ ചേരുന്ന പാർട്ടിയായി കോൺഗ്രസ് മാറി: എം. സ്വരാജ്

Kerala
  •  4 days ago
No Image

മാത്യു കുഴൽനാടന്റെ 'ബോംബ്'; ഇടതിന് രക്ഷാകവചമായി തെലങ്കാന മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

വോട്ട് ചെയ്യാൻ പോകുന്നവർ ഈ 12 രേഖകളിൽ ഒന്നെങ്കിലും മറക്കാതെ കയ്യിൽ കരുതണേ

Kerala
  •  4 days ago
No Image

വോട്ട് ചെയ്യാം, കരുതലോടെ

Kerala
  •  4 days ago
No Image

യുഎഇയിലെ പരീക്ഷാ റദ്ദാക്കല്‍: വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍വ്വകലാശാലകള്‍ രംഗത്ത്

uae
  •  4 days ago
No Image

എൽ.പി.ജി വിതരണം;പരിശോധന ഊർജിതമാക്കി

Kerala
  •  4 days ago
No Image

അബൂദബി ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; സാഹചര്യം നിയന്ത്രണവിധേയം

uae
  •  4 days ago
No Image

നാളെ ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

Kerala
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക വിരാമം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; 'ഹോർമൂസിൽ പഴയസ്ഥിതി സ്ഥിതി പുനസ്ഥാപിക്കണം'

International
  •  4 days ago