ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനിയൻ നാവികസേന, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ എന്നിവയെല്ലാം തങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നേതൃത്വത്തെയും അമേരിക്ക ലക്ഷ്യം വെച്ചതായി ട്രംപ് അവകാശപ്പെട്ടു.
"ഞങ്ങൾക്ക് ഇതിലും വലിയ ആഘാതം ഏൽപ്പിക്കാൻ കഴിയും. ഇപ്പോൾ അവിടെ ബാക്കിയുള്ളത് കൂടി തകർക്കാൻ വെറും ഒരു മണിക്കൂർ മതി."
ആക്രമണത്തിന് ശേഷം ഒരിക്കലും ഇറാന് പഴയതുപോലെ ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാൻ അനുകൂല ഗ്രൂപ്പുകൾ അമേരിക്കയിൽ ആക്രമണം നടത്തുമോ എന്ന കാര്യത്തിൽ ആശങ്കയില്ലെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ, ഇറാന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും എണ്ണക്കമ്പനികൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് കപ്പൽ ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് പ്രൊജക്റ്റൈൽ ആക്രമണമുണ്ടായത്.
യുഎഇയിൽ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് ചരക്കുകപ്പലിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. കപ്പലിൽ പ്രൊജക്റ്റൈലുകൾ പതിച്ചതിനെത്തുടർന്ന് വലിയ തോതിൽ തീപിടുത്തമുണ്ടായി.
ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ തായ്ലൻഡ് നാവികസേന പുറത്ത് വിട്ടിരുന്നു. 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് തായ് നാവികസേന അറിയിച്ചത്.
അതേസമയം, കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി പുറത്തെത്തിച്ചു. മൂന്ന് ജീവനക്കാരെ കാണാതായി.
U.S. President Donald Trump has issued a bold declaration regarding the ongoing military campaign against Iran, stating that American forces have successfully destroyed Iran’s navy, anti-aircraft systems, radars, and its central leadership. Speaking to reporters, Trump emphasized the overwhelming nature of the U.S. military strikes, suggesting that whatever infrastructure remains in the country could be neutralized "in an hour."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."