സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; ജയില്‍ കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു
തിരുവനന്തപുരം: രാജ്യത്തെ പാചകവാതക ക്ഷാമം സംസ്ഥാനത്തെ ജയില്‍ വിപണന ശൃംഖലയെയും ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ തടവുകാര്‍ നിര്‍മിച്ച് പുറത്ത് വില്‍ക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ, 'ഫുഡ് ഫോര്‍ ഫ്രീഡം' പദ്ധതിയുടെ ഭാഗമായുള്ള വിഭവങ്ങള്‍ ചപ്പാത്തിയിലേക്കും കറികളിലേക്കും മാത്രമായി അധികൃതര്‍ പരിമിതപ്പെടുത്തി.
പുറത്തെ വിപണന കൗണ്ടറുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ജയിലിനുള്ളിലെ തടവുകാര്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ല. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ഗ്യാസ് ലഭിക്കാത്തതിനെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പല പ്രമുഖ റെസ്റ്റോറന്റുകളും ഇതിനകം പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ഓര്‍ഡറുകള്‍ സ്വീകരിച്ചവര്‍ക്ക് പാചകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിറകടുപ്പുകളിലേക്ക് മാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇവരെ കൂടുതല്‍ കുഴക്കുന്നു. അതേസമയം, നിലവിലെ എല്‍പിജി പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 25% വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
എല്‍പിജി കയറ്റിയ കപ്പലുകള്‍ രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തും. വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് ആരും പരിഭ്രാന്തരായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യരുതെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
The ongoing LPG crisis has led to a reduction in food items at Kerala's jail counters and forced many hotels to shut down, even as the Petroleum Ministry assures that domestic production is being ramped up to stabilize the supply.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."