HOME
DETAILS

16 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മെസിക്ക് ശേഷം ഇംഗ്ലീഷ് ടീമിനെ വെട്ടി റയൽ ക്യാപ്റ്റൻ

  
Web Desk
March 12, 2026 | 5:32 AM

federico valverde scored hatric against manchester city in ucl

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം.

ക്യാപ്റ്റൻ ഫെഡറിക്കോ വാൽവെർദെയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്റെ വാൽവെർദെ മൂന്ന് ഗോളുകൾ സിറ്റിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി.മത്സരത്തിന്റെ 20, 27, 42 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകൾ പിറന്നത്. 

ചാമ്പ്യൻസ് ലീഗിൽ ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിനെതിരെ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് വാൽവെർദെ. ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. 2010ൽ ബാഴ്‌സലോണയിൽ കളിക്കുന്ന സമയങ്ങളിൽ ആഴ്സണലിനെതിരെയാണ് ആദ്യ പകുതിയിൽ മെസിയുടെ ഹാട്രിക് പിറന്നത്. 

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും റയൽ പ്രതിരോധം മറികടക്കാൻ സാധിച്ചിട്ടില്ല. ഒമ്പത് ഷോട്ടുകളാണ് പെപ് ഗ്വാർഡിയോളയും സംഘവും റയലിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. റയൽ 11 ഷോട്ടുകളിൽ ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു. 

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും കൊമ്പുകോർത്തിരുന്നു. അന്ന് 2-1ന് സിറ്റിക്കൊപ്പമായിരുന്നു ജയം. ഇപ്പോൾ  പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ ഈ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് റയൽ. മാർച്ച് 18നാണ് റയലും സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്. 

ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫിൽ ബെൻഫിക്കയെ തോൽപിച്ചാണ് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയ റയൽ രണ്ടാം പാദത്തിൽ ബെൻഫിക്കയെ 2-1ന് തോൽപിച്ചായിരുന്നു പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. 

അതേസമയം ലാലിഗയിൽ ബാഴ്‌സലോണക്കൊപ്പം പോരാട്ടം തുടരുന്ന റയൽ മാഡ്രിഡ് മികച്ച ഫോമിലാണ്. ലാലിഗയിൽ അവസാനമായി കളിച്ച മത്സരത്തിൽ സെൽറ്റ വിഗോക്കെതിരേ 2-1 ന്റെ ജയം നേടിയാണ് റയൽ മാഡ്രിഡ് വരുന്നത്. 27 മത്സരത്തിൽ നിന്ന് 63 പോയിന്റുള്ള റയൽ മാഡ്രിഡ് ലാലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  3 days ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  3 days ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  3 days ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  3 days ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  3 days ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  3 days ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  3 days ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  3 days ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  3 days ago