HOME
DETAILS
MAL
ജനശതാബ്ദി എക്‌സ്പ്രസിലെ ആക്രമണത്തില്‍ ടി.ടി.ഇയുടെ കണ്ണിനു പരുക്ക്
Web Desk
April 04 2024 | 07:04 AM
തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസിലെ ടി.ടി.ഇക്കു നേരെ ഭിക്ഷക്കാരന്റെ ആക്രമണം. ടി.ടി.ഇ ജയ്‌സണിനെയാണ് ആക്രമിച്ചത്. ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത്. മൂന്നു തവണ കണ്ണിനു മാന്തിയതായി ജയ്‌സണ്‍ പറഞ്ഞു. കണ്ണിനു താഴേ പരുക്കേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന ് റെയില്‍വേ കാറ്ററിങ് തൊഴിലാളികള്‍ അക്രമിയെ പിടിച്ചു മാറ്റുന്നതിനിടയില്‍ ഇയാള്‍ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ടി.ടി.ഇ എറണാകുളം ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്ത് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."