HOME
DETAILS

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

  
Web Desk
March 12, 2026 | 9:07 AM

us spent 113 billion dollars in first six days of war against iran says pentagon

ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ചെലവ് അവതരിപ്പിച്ച് പെന്റഗണ്‍. അടച്ചിട്ട മുറിയില്‍ നടത്തിയ ബ്രീഫിങ്ങിലാണ് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍, സൈനറ്റര്‍മാര്‍ക്കാണ് ഈ കണക്കുകള്‍ കൈമാറിയത്. ഇതിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ ആറ് ദിവസത്തിനിടെ അമേരിക്കക്ക് ചെലവായത് ഏകദേശം 11.3 ബില്യണ്‍(ഒരു ലക്ഷം കോടി) ഡോളറിലധികമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ന്യൂയോര്‍ക്ക് ടൈംസും എന്‍.ബി.സി ന്യൂസും ഉള്‍പെടെ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ആക്രമണങ്ങള്‍ക്ക് മുന്നോടിയായുള്ള സൈനിക സന്നാഹങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങിയവക്കുള്ള മറ്റ് ചെലവുകള്‍ ഈ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ യഥാര്‍ത്ഥ ചെലവ് ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടുന്നു. 

ഫെബ്രുവരി 28-നാണ് ഇറാന് നേരെ അമേരിക്കയും ഇസ്‌റാഈലും ഏകപക്ഷീയമായ സംയുക്ത ആക്രമണം അഴിച്ചുവിട്ടത്. യുദ്ധത്തിന്റെ പതിമൂന്നാം ദിവസമാണ് ഇന്ന്( മാര്‍ച്ച് 12). 

യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 5.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വെടിക്കോപ്പുകള്‍ ചെലവായതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അടുത്തടെ നടന്ന കോണ്‍ഗ്രസ് ബ്രീഫിങ്ങുകളില്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച AGM-154 ഗ്ലൈഡ് ബോംബ് പോലുള്ള ആയുധങ്ങള്‍ക്ക് ഒന്നിന് 578,000 ഡോളര്‍ മുതല്‍ 836,000 ഡോളര്‍ വരെയാണ് വില കണക്കാക്കുന്നത്. 

അതേസമയം ചെലവുകള്‍ കുത്തനെ കൂടുന്നതില്‍ റിപ്പബ്ലിക്കന്‍ ക്യാംപില്‍ തന്നെ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുധ ഉത്പാദനത്തിനായി ചെലവഴിക്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍  സൈനിക ചെലവുകള്‍ കുത്തനെ കൂട്ടുന്ന നീക്കത്തില്‍ മറ്റൊരു വിഭാഗം  ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള വിശദാംശങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ ചൊവ്വാഴ്ച ബ്രീഫിംഗില്‍ നിന്ന് രോഷാകുലരായി ഇറങ്ങിപ്പോയി. യുദ്ധച്ചെലവ് ഇനിയും ഉയരുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂണ്‍സ് ചൂണ്ടിക്കാട്ടി. 

'നിലവിലെ പ്രവര്‍ത്തനച്ചെലവ് ഇതിലും വളരെ കൂടുതലായിരിക്കും. പുതിയവ വാങ്ങുന്നതിനുള്ള ചിലവ് മാത്രമാണ് നിങ്ങള്‍ കണക്കിലെടുക്കുന്നതെങ്കില്‍ പോലും, അത് ഇതിനോടകം 10 ബില്യണ്‍ ഡോളറിനും മുകളിലെത്തിക്കഴിഞ്ഞെന്നും'- അദ്ദേഹം വ്യക്തമാക്കി.

ഈ ബ്രീഫിങ്ങില്‍ നിന്ന് ഞാന്‍ അതൃപ്തനാണ്, '' സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് എനിക്ക് അവശേഷിക്കുന്നത്, പ്രത്യേകിച്ച് യുദ്ധച്ചെലവ് സംബന്ധിച്ച്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

the pentagon revealed that the united states spent 11.3 billion dollars in the first six days of the war against iran, drawing criticism and concern from several republican members.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  8 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  8 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  8 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  8 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  8 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  8 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  8 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  8 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  8 days ago
No Image

പവർപ്ലേയിലെ സിക്‌സർ രാജാവ്; ഒന്നിലധികം സീസണുകളിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി അഭിഷേക് ശർമ്മ

Cricket
  •  8 days ago


No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  8 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  8 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  8 days ago
No Image

രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവിൽ വ്യാജ 'കനിഷ്ക് സിംഗ്' പിടിയിൽ

National
  •  8 days ago