ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും
ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ചെലവ് അവതരിപ്പിച്ച് പെന്റഗണ്‍. അടച്ചിട്ട മുറിയില്‍ നടത്തിയ ബ്രീഫിങ്ങിലാണ് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍, സൈനറ്റര്‍മാര്‍ക്കാണ് ഈ കണക്കുകള്‍ കൈമാറിയത്. ഇതിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ ആറ് ദിവസത്തിനിടെ അമേരിക്കക്ക് ചെലവായത് ഏകദേശം 11.3 ബില്യണ്‍(ഒരു ലക്ഷം കോടി) ഡോളറിലധികമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ന്യൂയോര്‍ക്ക് ടൈംസും എന്‍.ബി.സി ന്യൂസും ഉള്‍പെടെ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ആക്രമണങ്ങള്‍ക്ക് മുന്നോടിയായുള്ള സൈനിക സന്നാഹങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങിയവക്കുള്ള മറ്റ് ചെലവുകള്‍ ഈ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ യഥാര്‍ത്ഥ ചെലവ് ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 28-നാണ് ഇറാന് നേരെ അമേരിക്കയും ഇസ്‌റാഈലും ഏകപക്ഷീയമായ സംയുക്ത ആക്രമണം അഴിച്ചുവിട്ടത്. യുദ്ധത്തിന്റെ പതിമൂന്നാം ദിവസമാണ് ഇന്ന്( മാര്‍ച്ച് 12).
യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 5.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വെടിക്കോപ്പുകള്‍ ചെലവായതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അടുത്തടെ നടന്ന കോണ്‍ഗ്രസ് ബ്രീഫിങ്ങുകളില്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച AGM-154 ഗ്ലൈഡ് ബോംബ് പോലുള്ള ആയുധങ്ങള്‍ക്ക് ഒന്നിന് 578,000 ഡോളര്‍ മുതല്‍ 836,000 ഡോളര്‍ വരെയാണ് വില കണക്കാക്കുന്നത്.
അതേസമയം ചെലവുകള്‍ കുത്തനെ കൂടുന്നതില്‍ റിപ്പബ്ലിക്കന്‍ ക്യാംപില്‍ തന്നെ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുധ ഉത്പാദനത്തിനായി ചെലവഴിക്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സൈനിക ചെലവുകള്‍ കുത്തനെ കൂട്ടുന്ന നീക്കത്തില്‍ മറ്റൊരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള വിശദാംശങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ ചൊവ്വാഴ്ച ബ്രീഫിംഗില്‍ നിന്ന് രോഷാകുലരായി ഇറങ്ങിപ്പോയി. യുദ്ധച്ചെലവ് ഇനിയും ഉയരുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂണ്‍സ് ചൂണ്ടിക്കാട്ടി.
'നിലവിലെ പ്രവര്‍ത്തനച്ചെലവ് ഇതിലും വളരെ കൂടുതലായിരിക്കും. പുതിയവ വാങ്ങുന്നതിനുള്ള ചിലവ് മാത്രമാണ് നിങ്ങള്‍ കണക്കിലെടുക്കുന്നതെങ്കില്‍ പോലും, അത് ഇതിനോടകം 10 ബില്യണ്‍ ഡോളറിനും മുകളിലെത്തിക്കഴിഞ്ഞെന്നും'- അദ്ദേഹം വ്യക്തമാക്കി.
ഈ ബ്രീഫിങ്ങില്‍ നിന്ന് ഞാന്‍ അതൃപ്തനാണ്, '' സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് എനിക്ക് അവശേഷിക്കുന്നത്, പ്രത്യേകിച്ച് യുദ്ധച്ചെലവ് സംബന്ധിച്ച്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
the pentagon revealed that the united states spent 11.3 billion dollars in the first six days of the war against iran, drawing criticism and concern from several republican members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."