HOME
DETAILS
MAL
അനധികൃത മണല്‍ മാഫിയകളെ പിടികൂടാന്‍ സ്‌ക്വാഡ് രൂപീകരിച്ചു
backup
September 12 2016 | 01:09 AM
ചെങ്ങന്നൂര്‍: താലൂക്ക് പരിധിയില്‍ അനധികൃതമായി മണ്ണ്ഖനനം നടത്തുന്ന മാഫിയാ സംഘങ്ങളെ പിടികൂടാന്‍ ഡെപ്യൂട്ടി തഹദീല്‍ദാറുടെ നേതൃത്വത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അവധി ദിനങ്ങളിലും രാത്രികാലങ്ങളിലും അനധികൃത മണ്ണ് ഖനനം നടത്തുന്നവരെ കണ്ടെത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയുമാണ് ഈ സ്‌ക്വാഡുകളുടെ ലക്ഷ്യം. സംഘത്തില്‍ വില്ലേജ് ഓഫീസര്‍മാരും നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുമാണ് ഉള്ളത്.
അനധികൃത മണല്‍ ഖനനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിവരം വിളിച്ചറിയിക്കാം. 9446058950, 9961480379, 04792452334
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."