HOME
DETAILS

സഭയിൽ എല്ലാവരും തുല്യർ, ആർക്കും പ്രത്യേക പരിഗണനയില്ല; പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ

  
Web Desk
March 12, 2026 | 2:04 PM

no one is above the rules speaker om birla rejects bias allegations after oppositions censure motion fails

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ എന്ന നിലയിൽ താൻ തികച്ചും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്ന് ഓം ബിർള. തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ച സഭാനടപടികൾ നിയന്ത്രിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കുള്ള പരോക്ഷ മറുപടിയും സ്പീക്കറുടെ പ്രസ്താവനയിലുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് സഭയ്ക്ക് മുകളിലാണെന്നും ഏത് വിഷയത്തിലും എപ്പോഴും സംസാരിക്കാമെന്നുമുള്ള ധാരണ തെറ്റാണെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ, പ്രധാനമന്ത്രിക്കോ മന്ത്രിമാർക്കോ പോലും സഭാചട്ടങ്ങൾ പാലിക്കാതെ സഭയിൽ സംസാരിക്കാനാവില്ലെന്ന് വ്യക്തമാക്കി. 

അതേസമയം, പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫാക്കുന്നു എന്ന ആരോപണം അദ്ദേഹം തള്ളി. തന്റെ കൈവശം മൈക്ക് നിയന്ത്രിക്കാൻ സ്വിച്ചുകളില്ലെന്നും, സംസാരിക്കാൻ അനുമതിയുള്ള അംഗത്തിന്റെ മൈക്ക് മാത്രമേ സാങ്കേതികമായി പ്രവർത്തിക്കൂ എന്നും വ്യക്തമാക്കി. സഭയിലെ എല്ലാ എംപിമാർക്കും തുല്യ പരിഗണന നൽകാനാണ് താൻ ശ്രമിച്ചിട്ടുള്ളത്, സഭാ നടപടികളിൽ പിന്നോക്കം നിൽക്കുന്നവരെപ്പോലും സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് സപീക്കർ അവകാശപ്പെട്ടു.

ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് സ്പീക്കർക്കെതിരെ പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫെബ്രുവരിയിൽ മുൻ സൈനിക മേധാവി എം.എം. നരവണെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുന്നതിൽ നിന്ന് രാഹുലിനെ തടഞ്ഞതും, എട്ട് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തതുമാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേം കൊണ്ടുവരാൻ കോൺ​ഗ്രസിനെ പ്രേരിപ്പിച്ചത്. തുടർന്ന്, 118 എംപിമാർ ഒപ്പിട്ട അവകാശലംഘന നോട്ടീസ് സ്പീക്കർക്കെതിരെ പ്രതിപക്ഷം സമർപ്പിച്ചെങ്കിലും, 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെ സഭ ഇത് തള്ളുകയായിരുന്നു.

Lok Sabha Speaker Om Birla asserted his impartiality in conducting House proceedings following the defeat of an opposition-led motion against him. Directly addressing criticisms from Leader of the Opposition Rahul Gandhi, Birla clarified that no member—including the Prime Minister or the LoP—is above parliamentary rules or entitled to special privileges without prior notice. He further dismissed the controversial "mic-dimming" allegations, explaining that the Speaker's desk lacks manual switches and microphones are only activated for members officially permitted to speak. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  6 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  6 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  6 days ago