വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ച് ന്യൂയോര്‍ക്ക്; ചരിത്രത്തിലാദ്യമായി സിറ്റി ഹാളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് സൊഹ്‌റാന്‍ മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് മേയര്‍ സൊഹ്‌റാന്‍ മംദാനി. ചരിത്രത്തിലാദ്യമായാണ് അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഭരണസിരാകേന്ദ്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടക്കുന്നത്. ചടങ്ങില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ വ്യക്തികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍, താമസക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇഫ്താര്‍ എല്ലാ വൈവിദ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മംദാനി പറഞ്ഞു. കടുത്ത ഇസ്രാഈല്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ അമേരിക്കന്‍ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലും ചടങ്ങില്‍ പങ്കെടുത്തു. മഹ്‌മൂദ് ഖലീല്‍ ഇഫ്താറില്‍ പങ്കെടുത്ത വിവരം മംദാനി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ സയണിസ്റ്റ് അനുകൂലികള്‍ മേയര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
2026 ജനുവരി 1നാണ് ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറായി മംദാനി അധികാരമേറ്റത്. കടുത്ത വലതുപക്ഷ ആക്രമണങ്ങള്‍ക്കിടയിലും ന്യൂയോര്‍ക്കിന്റെ വൈവിദ്യത്തെയും, സാധാരണ ജനങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് മംദാനി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരമേറ്റതിന് പിന്നാലെ ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധതക്കെതിരെയും, ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെയും മംദാനി ശക്തമായ നിലപാടെടുത്തിരുന്നു. സ്ഥാനമേറ്റടുത്തതിന് പിന്നാലെ ഇസ്രാഈലിന് അനുകൂലമായി മുന്‍ മേയര്‍ ആന്റണി ക്വാമോ സ്വീകരിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ റദ്ദാക്കി മംദാനി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."